26.2 C
Kollam
Monday 7th September, 2026 | 05:37:23 AM
Home News Kerala ഓപ്പറേഷന്‍ തൂഫാനില്‍ ജ്യോത്സ്യനും കുടുങ്ങി

ഓപ്പറേഷന്‍ തൂഫാനില്‍ ജ്യോത്സ്യനും കുടുങ്ങി

ഓപ്പറേഷന്‍ തൂഫാനില്‍ ജ്യോത്സ്യനും കുടുങ്ങി. പയ്യന്നൂരില്‍ 5.7 ഗ്രാം കഞ്ചാവുമായാണ് ജ്യോത്സ്യന്‍ വടശേരി പെരിക്കമന പി. ശ്രീനാഥ് പിടിയിലായത് . അലമാരയില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത് പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നാണ് 5.7 ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടിയത്.

കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. അലമാരയ്ക്കുള്ളിലെ പ്ലാസ്റ്റിക് പാത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സാധനം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയിലൂടെ കഞ്ചാവാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിവേട്ടയ്ക്കായി പൊലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായാണ് പയ്യന്നൂരിലും പരിശോധന നടന്നത്.