29.6 C
Kollam
Sunday 30th August, 2026 | 02:17:47 PM
Home News Kerala നിയമസഭാ തെരഞ്ഞെടുപ്പ്…ഏറ്റവും സര്‍വീസ് വോട്ടുകളുള്ളത് കൊല്ലം ജില്ലയിൽ

നിയമസഭാ തെരഞ്ഞെടുപ്പ്…ഏറ്റവും സര്‍വീസ് വോട്ടുകളുള്ളത് കൊല്ലം ജില്ലയിൽ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും സര്‍വീസ് വോട്ടുകളുള്ളത് കൊല്ലം ജില്ലയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. കൊല്ലം ജില്ലയില്‍ ആകെ 8690 സര്‍വീസ് വോട്ടുകളാണുള്ളത്. ഇതില്‍ 8341 വോട്ടുകള്‍ പുരുഷന്‍മാര്‍ക്കും 349 വോട്ട് സ്ത്രീകള്‍ക്കുമാണുള്ളത്. ഇങ്ങനെ കൊല്ലമടക്കം വിവിധ ജില്ലകളിയായി ആകെ 53,984 സര്‍വീസ് വോട്ടുകളില്‍ എത്രയെണ്ണം പോള്‍ ചെയ്തുവെന്നത് കൂടി ചേര്‍ത്തേ അന്തിമ കണക്കാകൂവെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

Also Read:


സര്‍വീസ് വോട്ടുകളുടെ കാര്യത്തില്‍ കൊല്ലം കഴിഞ്ഞാല്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടുകള്‍ ഉള്ളത്. ഇവിടെ ആകെ 7492 സര്‍വീസ് വോട്ടുകളാണുള്ളത്. ഇതില്‍ 419 എണ്ണം സ്ത്രീകള്‍ക്കും, 7911 വോട്ട് പുരുഷന്‍മാര്‍ക്കുമാണുള്ളത്. സംസ്ഥാനത്ത് സര്‍വീസ് വോട്ടുകള്‍ ഏറ്റവും കുറവുള്ളത് ഇടുക്കി ജില്ലയിലാണ്.