Home News Breaking News കുട്ടിയുടെ തലപുറത്തു വന്ന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിട്ടും ഡോക്ടറെ വിളിച്ചില്ല, നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ...

കുട്ടിയുടെ തലപുറത്തു വന്ന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിട്ടും ഡോക്ടറെ വിളിച്ചില്ല, നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സ പിഴവ് ആരോപണം

Advertisement

തിരുവനന്തപുരം.നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സ പിഴവ് ആരോപണം. പ്രസവത്തിനെത്തിയ സ്ത്രീയെ ജീവനക്കാർ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. പെരിങ്ങാമല സ്വദേശി ആമിനയാണ് പരാതി നൽകിയത്

ഗർഭിണിയെ അഡ്മിറ്റ് ആക്കാൻ നഴ്സിംഗ് സ്റ്റാഫുകൾ വിസമ്മതിച്ചു. പ്രസവ വേദന വന്നിട്ടും ബന്ധപ്പെട്ട ഡോക്ടർമാരെ അറിയിച്ചില്ലെന്ന് യുവതി. കുട്ടിയുടെ തലപുറത്തു വന്ന് ജീവൻനഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയതയും പരാതിയിൽ. ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിഎംഒയ്ക്ക് പരാതി നൽകി. ചികില്‍സാപിഴവുമൂലം കുട്ടി മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡു ചെയ്തതിനിടെയാണ് പുതിയ പരാതി.

Advertisement