27.9 C
Kollam
Saturday 5th September, 2026 | 08:52:20 PM
Home News Kerala സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്‌

സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്‌

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്‌. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സർവകാല റെക്കോർഡിൽ എത്തിയത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.