കൊട്ടിക്കലാശം:കുടുംബാംഗങ്ങൾ വരില്ല,കാരണം ഇത് നികൃഷ്ടൻന്മാരുടെ നാടെന്ന് സുരേഷ് ഗോപി, മത്സരം എൻഡിഎ യും ഇടത് മുന്നണിയും തമ്മിലെന്ന് പന്ന്യൻ

തൃശൂർ: കേരളം തിരഞ്ഞെടുപ്പ് ലഹരിയ

ലമരുമ്പോൾ പ്രതികരണവുമായി സ്ഥാനാർത്ഥികളും .കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ചാനൽ രാവിലെ മിക്ക സ്ഥാനാർത്ഥികളുടെയും അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു.എല്ലാവരും ഒരുപോലെ വിജയപ്രതീക്ഷ പങ്ക് വെച്ചു. മറ്റന്നാൾ ബൂത്തിലേക്ക് പോകുന്ന കേരളത്തിലെ പരസ്യ പ്രചരണം ഇന്ന് കൊട്ടിക്കലാശത്തോടെ അവസാനിക്കാനിരിക്കെചാനൽ റിപ്പോർട്ടർമാർ മുനയുള്ള ഏറെ ചോദ്യങ്ങൾ ചോദിച്ചു. തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയോട് കൊട്ടിക്കലാശത്തിന് കാണുമോ, കുടുംബാംഗങ്ങൾ എത്തുമോ എന്ന ചോദ്യത്തിന് ഏയ്… ഇത് നികൃഷ്ടൻന്മാരും, ജനാധിപത്യത്തെ മാനിക്കാത്തവരും ഉള്ള നാടാണ് എന്നായിരുന്നു മറുപടി.
തിരുവനന്തപുരത്ത് എൻ ഡി എ യും ഇടത് മുന്നണിയും തമ്മിലാണ് മത്സരമെന്നും ശശീ തരൂർ ചിത്രത്തിലേ ഇല്ലെന്നും മായിരുന്നു പന്ന്യൻ രവീന്ദ്രൻ ചാനലിൽ പ്രതികരിച്ചത്.
കണ്ണൂരിൽ തികഞ്ഞ വിജയപ്രതീക്ഷയെന്നാണ് കെ.സുധാകരൻ പറഞ്ഞത്. മാവേലിക്കരയിൽ ജയം നേടുമെന്നും ദേശീയ രാഷ്ട്രീയം ചർച്ചയായെന്നും മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് .

Advertisement