പ്ലാവിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Advertisement

ചക്കയിടാൻ കയറിയ യുവാവ് പ്ലാവിൽ നിന്നു വീണ് മരിച്ചു. കോഴിക്കോട് കൊടുവള്ളിയിലാണ് അപകടം. ഒതയോത്ത് കണക്കനാംകുന്നുമ്മൽ സിവി ബഷീർ (39) ആണ് മരിച്ചത്.
പ്ലാവിൽ കയറി ചക്കയിടുന്നതിനിടെ തോട്ടിയിൽ ഘടിപ്പിച്ച കത്തി ബഷീറിന്റെ ​​ദേഹത്തു വീണു. ഇതോടെ നില തെറ്റി ബഷീർ താഴേക്ക് പതിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement