യുവതിക്ക് ഒപ്പം താമസിച്ചു വന്ന റേഷൻ കട ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അടൂർ: യുവതിക്കൊപ്പം താമസിച്ചു വന്ന റേഷൻ കടയടുമയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കടമ്പനാട്
കുണ്ടോംവെട്ടത്തു
സ്വദേശിയും റേഷൻ കട ലൈസൻസിയുമായ ജോൺ ജേക്കബ് (47) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് കുണ്ടോം വെട്ടത്ത് മലനടയ്ക്ക് സമീപം നന്ദാവനത്തിൽ കല എന്ന യുവതിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മലപ്പുറത്ത് ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ കല വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.ഇവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ജോൺ ജേക്കബ് റേഷൻ കട നടത്തിവന്നത്.ഈ ബന്ധം ആണ് ഇവരെ കഴിഞ്ഞ 6 മാസമായി ഒന്നിച്ച് ജീവിക്കുവാൻ പ്രേരിപ്പിച്ചത്. മതാപിതാക്കൾ മരിച്ചു പോയ ജോൺ അവിവാഹിതനായിരുന്നു. ഇന്നലെ കുണ്ടോം വെട്ടത്ത് മലനടയിലെ ഉത്സവമായിരുന്നു.ഇവരുടെ വീടിനോട് ചേർന്ന് ഉത്സവ സംബന്ധമായി ഇവർ കടയും നടത്തിയിരുന്നു. നാട്ടുകാർ മിക്കവരും ഇന്നലെ രാത്രിയിൽ ഇയാളെ കടയിൽ വെച്ച് കണ്ടതുമാണ്. എന്നാൽ നേരം പുലർന്നപ്പോൾ മരണ വാർത്ത കേട്ട നാട്ടുകാർ ഞെട്ടിപ്പോയി. കലയുടെ അമ്മയും ഇവരോടൊപ്പം താമസിച്ചു വരികയാണ്. ഏനാത്ത് പോലീസ് അന്വേഷണം നടത്തിവരുന്നു.

Advertisement