ഇടുക്കി. മാത്യു കുഴൽനാടൻ എം എൽ എ യുടെ ചിന്നക്കനാലിലെ അധിക ഭൂമി
വീണ്ടും അളക്കുവാൻ റവന്യു വകുപ്പിൻ്റെ നിർദേശം.അടുത്തയാഴ്ച ഹെഡ് സർവ്വേയറുടെ നേതൃത്വത്തിൽ ഉടമകളുടെ സാന്നിധ്യത്തിലാണ് ഭൂമി അളക്കുക.
മുമ്പ് ഭൂമി അളന്നപ്പോൾ പിശകുണ്ടായെന്ന് മാത്യു കുഴൽ നാടന്റെ പാർട്ണർമാരായ ടോണി സാബു , ടോം സാബു എന്നിവർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് വീണ്ടും അളക്കാൻ തീരുമാനിച്ചത്. ചിന്നക്കനാൽ സൂര്യനെല്ലിയിലെ റിസോർട്ട് ഇരിക്കുന്ന ഭാഗത്ത് 50 സെൻ്റ് പുറമ്പോക്ക് ഭൂമി അധികമായി കൈവശവെച്ചിട്ടുണ്ടെന്നു ഉണ്ടെന്നും. ഈ ഭാഗത്ത് മതിൽ നിർമ്മിക്കുകയും തെയില കൃഷി ചെയ്തിട്ടുണ്ടെന്നുമാണ് റവന്യു വകുപ്പിൻ്റെ റിപ്പോർട്ട്
Advertisement