ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്,10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, കൊല്ലം,തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 °C വരെയും,
പത്തനംതിട്ടയിൽ ഉയർന്ന താപനില 38 °C വരെയും, ആലപ്പുഴ ,എറണാകുളം,മലപ്പുറം കോഴിക്കോട് ജില്ലകളിൽ 37 °C വരെയും,
തിരുവനന്തപുരം ,പാലക്കാട് ജില്ലകളിൽ 
36 °C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാൽ
പൊതുജനങ്ങൾ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും
ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യതയുണ്ട്. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും
തീരദേശവാസികളും ജാഗ്രത പാലിക്കണം.

Advertisement