ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

Advertisement

കാസറഗോഡ്. പെരിയയിൽ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. മധൂർ സ്വദേശി ചേതൻ കുമാറാണ് മരിച്ചത്. കണ്ടക്ടർ ഉൾപ്പെടെ ആറു പേരുടെ നില ഗുരുതരമായി തുടരുന്നു….

മംഗലാപുരം – കണ്ണൂർ ദേശീയ പാതയിലാണ് അപകടം. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന മെഹബൂബ് ബസ് ആണ് അപകടത്തിൽ പെട്ടത്. ബസിന്റെ അമിത വേഗതയും, ദേശീയ പാത നിർമ്മാണത്തിലെ അപാകതയുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽ ബസ് ഡ്രൈവർ മധൂർ സ്വദേശി ചേതൻ കുമാർ മരിച്ചു… കണ്ടക്ടറും, യാത്രക്കാരനും ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്…

റോഡ് നിർമ്മാണത്തിലെ അപാകത മുൻപ് ചൂണ്ടിക്കാണിച്ചതാണെന്നും, നേരത്തെയും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പെട്ടിട്ടുണ്ടെന്നും നാട്ടുകാർ. പരുക്കേറ്റവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മംഗലാപുരം, പരിയാരം മെഡിക്കൽ കോളേജ്, പെരിയ എന്നിവിടങ്ങളിൽ ചികിത്സയിലാണ്.

Advertisement