ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നതിൻ്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന് ഹൈക്കോടതി

കൊച്ചി.ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജലഹരിക്കേസിൽ വിമർശനവുമായി ഹൈക്കോടതി. ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നതിൻ്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. 72 സെക്കൻഡ് പോലും ജയിലിൽ കിടക്കുന്നത് നല്ലതല്ല. നീതി ന്യായ വ്യവസ്ഥ പരാജയപ്പെട്ടുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. മറുപടി സത്യവാങ്മൂലത്തിന് സർക്കാരിന് ഹൈക്കോടതി 10 ദിവസത്തെ സാവകാശം അനുവദിച്ചു. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. 72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്.

Advertisement