രാമേശ്വരം കഫെ സ്ഫോടന കേസിലെ പ്രതിയുടെ പുതിയ ചിത്രം പുറത്ത്

ബംഗളൂരു. രാമേശ്വരം കഫെ സ്ഫോടന കേസിലെ പ്രതിയുടെ പുതിയ ചിത്രം പുറത്ത്. മുഖം മറയ്ക്കാത്ത ചിത്രമാണ് ഇന്ന് പുറത്തുവന്നത്. ബിഎംടിസി ബസിൽ യാത്ര ചെയ്യുന്ന ചിത്രമാണ് പുറത്ത് വന്നത്. മാസ്കും തൊപ്പിയും ധരിച്ച ഫൊട്ടോയും ദൃശ്യങ്ങളുമായിരുന്നു അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചത്. പ്രതി കഫെയിൽ എത്തിയതും തിരികെ പോയതും ബിഎംടിസി ബസിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് ബസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ചിത്രം ലഭിച്ചത്. കേസന്വേഷിയ്ക്കുന്ന എൻഐഎ സംഘം ഇന്നലെ പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപയുടെ റിവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement