മലമ്പുഴ ഡാമിൽ അകപ്പെട്ട കുട്ടിക്കൊമ്പനെ വനം വകുപ്പ് രക്ഷപ്പെടുത്തി

പാലക്കാട് മലമ്പുഴ ഡാമിൽ അകപ്പെട്ട കുട്ടിക്കൊമ്പനെ വനം വകുപ്പ് രക്ഷപ്പെടുത്തി. മലമ്പുഴ കവ ഭാഗത്താണ് മൂന്ന് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയാന ഒരു  മണിക്കൂറിലധികം ചെളിയില്‍ കുടുങ്ങിയത്. ആനക്കൂട്ടത്തിനൊപ്പം വെള്ളം കുടിക്കാനിറങ്ങിയ കുട്ടിക്കൊമ്പൻ ചെളിയില്‍ അകപ്പെടുകയായിരുന്നു. ഓലമടൽ ഉപയോഗിച്ച് വഴിയൊരുക്കിയാണ് വനം വകുപ്പ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്. കുട്ടിയാന കരയിലേക്ക് കയറും വരെ ഡാമിനോട് ചേർന്ന് ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നു.

Advertisement