കോഴിക്കോട് നഗരത്തിൽ എം ഡി എം എ വേട്ട, പതിനെട്ടുകാരി ഉൾപ്പെടെ പിടിയിൽ

കോഴിക്കോട് .നഗരത്തിൽ എം ഡി എം എ വേട്ട. 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. നല്ലളം സ്വദേശി ഷംജാദ് , കർണാടക സ്വദേശിനി സഞ്ജന എന്നിവർ പൊലീസ് കസ്റ്റഡിയിൽ.
മിംമ്സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ നിന്നുമാണ് ഇവർ പിടിയിലായത് . നർകോടിക് ഷാഡോ ടീമിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസാണ് പ്രതികളെ പിടികൂടിയത്.

Advertisement