ഐ.റ്റി ജീവനക്കാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

തിരുവനന്തപുരത്ത് ഐ.റ്റി ജീവനക്കാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്നോപാര്‍ക്കിലെ ഐകണ്‍ കമ്പനിയിലെ ജീവനക്കാരന്‍ എറണാകുളം സ്വദേശി
നിഖില്‍ ആന്റണിയാണ് മരിച്ചത്.പോലീസ് പരിശോധനയില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തി.
എറണാകുളം പുത്തന്‍വേലിക്കര ഇലന്തിക്കര സ്വദേശി നിഖില്‍ ആന്റണി ടെക്നോപാര്‍ക്കിലെ ഐക്കണ്‍ കമ്പനിയിലെ ജീവനക്കാരനാണ്. കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടല്‍ മുറിയില്‍ പോലീസ് പരിശോധന നടത്തിയത്. തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം. കഴക്കൂട്ടം പോലീസും ഫോറന്‍സിക് സംഘവും നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
തന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നാണ് ആത്മഹത്യ കുറിപ്പ്. ഇന്നലെ രാത്രി നിഖില്‍ പെണ്‍സുഹൃത്തിനു മെസേജ് അയച്ചിരുന്നു. പെണ്‍സുഹൃത്താണ് പോലീസില്‍ വിവരം അറിയിച്ചത്.

Advertisement