ഡ്രൈവിങ് ടെസ്റ്റ് പാസായ ദിവസം തന്നെ വിദ്യാര്‍ഥി സ്‌കൂട്ടറില്‍ ടിപര്‍ ലോറിയിടിച്ച് മരിച്ചു

Advertisement

ഡ്രൈവിങ് ടെസ്റ്റ് പാസായ ദിവസം തന്നെ വിദ്യാര്‍ഥി സ്‌കൂട്ടറില്‍ ടിപര്‍ ലോറിയിടിച്ച് മരിച്ചു.
ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനിക്ക് പരുക്കേറ്റു. തൃക്കരിപ്പൂര്‍ കൂലേരിയിലെ അബ്ദുല്‍ നാസറിന്റെ മകന്‍ നവാഫ് നാസര്‍ (18) ആണ് മരിച്ചത്. കൊവ്വപ്രത്തെ നൗഫലിന്റെ മകള്‍ നഹാന തനസ് നൗഫലിനെ പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച ഉച്ചയോടെ പഴയങ്ങാടി ചെമ്ബല്ലികുണ്ട് കള്ള് ഷാപിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവാഫ് നാസര്‍ മരണപ്പെടുകയായിരുന്നു. പഴയങ്ങാടി വാദിഹുദാ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement