ഇഡിയുടെ സമന്‍സ് അനുസരിച്ച് തോമസ് ഐസക്കും കിഫ്ബി സിഇഒയും ഹാജരാകില്ല

Advertisement

കൊച്ചി.കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കുന്ന ഇഡിയുടെ സമന്‍സ് അനുസരിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബി സിഇഒയും ഹാജരാകില്ല. തോമസ് ഐസക്കും കിഫ്ബിയും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. ഹാജരാകുമോയെന്ന കാര്യം അറിയിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശത്തിനാണ് തോമസ് ഐസക്കിൻ്റെ മറുപടി. തോമസ് ഐസക്കിനെതിരെ നിലവില്‍ കേസില്ലെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. തോമസ് ഐസക്കിനെ അറസ്റ്റ് ചെയ്യില്ല. ചോദ്യം ചെയ്യല്‍ വിഡീയോ ക്യാമറയില്‍ ചിത്രീകരിക്കുമെന്നും ഇഡി അറിയിച്ചു. മസാല ബോണ്ടിലെ നിയമലംഘനം സംബന്ധിച്ച് ഐസക്കിന് എല്ലാ വിവരങ്ങളും അറിയാമെന്നുമായിരുന്നു ഇഡിയുടെ വാദം. തോമസ് ഐസക്കിൻ്റെ കൈവശം രേഖകള്‍ ഇല്ലെന്നും രേഖകള്‍ കിഫ്ബിയിലാണെന്നും തോമസ് ഐസക്കിൻ്റെ അഭിഭാഷകന്‍ അറിയിച്ചു. ഡിജിഎം ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഹാജരാകാമെന്ന് കിഫ്ബി മറുപടി നല്‍കി.

Advertisement