ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ചു തീ കത്തിച്ച യുവതി മരിച്ചു

Advertisement


ചേർത്തല . ഭർത്താവ് പെട്രോൾ ഒഴിച്ചു തീ കത്തിച്ച യുവതി മരിച്ചു. കടക്കരപ്പള്ളി സ്വദേശി ആരതിയെ ഭർത്താവ് ശ്യാംജി ചന്ദ്രനാണ് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. സ്ക്കൂട്ടറിലെത്തിയ യുവതിയെ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം നടത്തിയതിനെ തുടർന്ന് ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചിരുന്നു.  ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം കുടുംബ പ്രശ്നമാണ് കൊലപാതകശ്രമത്തിന് പിന്നിൽ ‘


ഇന്ന് രാവിലെയാണ് ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപം യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം നടന്നത്.കടക്കരപ്പള്ളി സ്വദേശിനി ആരതിയെയാണ് ഭർത്താവ് ശ്യാംജി ചന്ദ്രൻ പെട്രോൾ ഒഴിച്ച ശേഷം തീ വച്ച്  കൊലപ്പെടുത്താൻ ശ്രമിച്ചത്.സ്കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന ആരതിയെ ബൈക്കിൽ എത്തി തടഞ്ഞുനിർത്തിയ ശേഷമാണ് പെട്രോൾ ഒഴിച്ച് തീവച്ചത്. ആരതിയുടെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തിയാണ് തീ അണയ്ക്കുകയും വിവരം പോലീസിൽ അറിയിക്കുകയും ചെയ്തത്.ആരതിയെ തീ കൊളുത്തുന്നതിനിടയിൽ ഭർത്താവിനും പൊള്ളലേറ്റിട്ടുണ്ട്.
രണ്ടുപേരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി ചേർത്തല പോലീസ് അറിയിച്ചു.

Advertisement