ഭാരത് അരിയുടെ വില്‍പ്പന പോലീസ് തടഞ്ഞു

തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരിയുടെ വില്‍പ്പന പോലീസ് തടഞ്ഞു. മുല്ലശേരി പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം അരി വില്‍പ്പന തടഞ്ഞ പോലീസ് നടപടിയില്‍ ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി.

Advertisement