വന്യജീവികളെടുത്ത ജീവനുകളോര്‍ത്ത് കേണവര്‍ക്ക് ആശ്വാസം പകരാന്‍ ഗവര്‍ണര്‍ എത്തി

വയനാട്.വന്യമൃഗ ജീവികളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആശ്വാസം പകരാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിൽ എത്തി. ചാലിഗദ്ദയിലെ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വാകേരിയിലെ പ്രജീഷിന്റെയും ബന്ധുക്കളുമായി ഗവർണർ സംസാരിച്ചു. കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കാരേരി കോളനിയിലെ ശരത്തിനെയും ഗവർണർ സന്ദർശിച്ചു

ബേലൂർ മഖ്ന കൊലപ്പെടുത്തിയ പടമലയിലെ അജീഷിന്റെ വീട്ടിലാണ് ആദ്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. അജീഷിന്റെ ബന്ധുക്കളുമായി സംസാരിച്ചു.ഗവർണർ പിന്നീട് എത്തിയത് പാക്കത്തെ പോളിന്റെ വീട്ടിൽ .

പാക്കം കാരേരി കോളനിയിലെ ശരത്തിനെയും ഗവർണർ കണ്ടു. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശരത്തിന്റെ ദുരവസ്ഥ പുറംലോകത്ത് എത്തിച്ചത് 24 ആണ്. തുടർ ചികിത്സയ്ക്കുള്ള സഹായങ്ങൾ ഗവർണർ വാഗ്ദാനം ചെയ്തു.കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ മൂടക്കൊല്ലിയിലെ പ്രജീഷിന്റെ വീട്ടിലും ഗവർണർ എത്തി.

Advertisement