തൃപ്പൂണിത്തുറ സ്ഫോടനം ഒരാള്‍ കൂടി മരിച്ചു,നാലു പേര്‍ അറസ്റ്റില്‍

Advertisement

കൊച്ചി . തൃപ്പൂണിത്തുറ സ്ഫോടനം, ഒരു മരണം കൂടി ദിവാകരൻ (55) ആണ് മരിച്ചത്
ഗുരുതര പൊള്ളലേറ്റ ദിവാകരൻ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്
അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്നു രാവിലെയാണ് പുതിയകാവ് ക്ഷേത്രത്തിലെ ഉല്‍സവ ആവശ്യത്തിനായി അനുമതിയില്ലാതെ എത്തിച്ച പടക്കശേഖരം പൊട്ടിത്തെറിച്ചത്. അപകടസമയം തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു മരിച്ചിരുന്നു. പ്രദേശത്ത് വന്‍നാശനഷ്ടമാണുണ്ടായത്.

ഗുരുതരാവസ്ഥയിലുള്ള 4പേർ കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കൊല്ലം പാരിപ്പള്ളി സ്വദേശി അനിൽ (49), അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കി. മധുസൂദനൻ (60), ആദർശ് (29), ആനന്ദൻ (69) എന്നിവർ പൊള്ളൽ ഐ. സി. യു വിൽ ചികിത്സയിലാണ് . ഇവർക്ക് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കിവരുന്നതായി അധികൃതര്‍ അറിയിച്ചു.

അതിനിടെ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.എറണാകുളം കളക്ടറും സിറ്റി പോലീസ് കമ്മീഷണറും റിപ്പോർട്ട് നൽകണം.15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

സംഭവത്തില്‍ നാല് പേർ അറസ്റ്റിലായി. കരയോഗം ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തത്. നിയമവിരുദ്ധമായി കരിമരുന്ന് സൂക്ഷിച്ചെന്ന് എഐആറിലുണ്ട്.

Advertisement