ഒടുവിൽ രാജി,തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി മന്ത്രി സ്ഥാനം രാജിവെച്ചു

Advertisement

ചെന്നൈ:തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി മന്ത്രി സ്ഥാനം രാജിവെച്ചു. അഴിമതി കേസിൽ ആറു മാസമായി ജയിലിലാണ്. അനധികൃത പണമിടപാടു കേസില്‍ ജൂണ്‍ 14നു സെന്തില്‍ ബാലാജി അറസ്റ്റിലായിരുന്നു. ജയിലിലാണെങ്കിലും അദ്ദേഹം വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിന്‍ മന്ത്രിസഭയില്‍ തുടരുകയായിരുന്നു. ഒന്‍പത് മാസത്തിനു ശേഷമാണ് രാജി.

കേസുമായി ബന്ധപ്പെട്ട് സെന്തില്‍ ബാലാജി മദ്രാസ് ഹൈക്കോടതി, സുപ്രീം കോടതികളില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ രാജി. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു സെന്തില്‍. നിലവില്‍ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് സെന്തില്‍ ബാലാജി. വകുപ്പില്ലാ മന്ത്രിയായി സെന്തിൽ തുടരുന്നതിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു

Advertisement