ലൈംഗികാതിക്രമ കേസില്‍ പ്രതി പിടിയില്‍

Advertisement

കരുനാഗപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയിലായി. തിരുവനന്തപുരം, വെടിവെച്ചാംകോവില്‍, ദേവി വിലാസത്തില്‍ കിച്ചാമണി എന്ന സദ്ദാം ഹുസൈന്‍ (34) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടില്‍ തേങ്ങയിടാന്‍ എത്തിയതായിരുന്നു ഇയാള്‍. പ്രതി സമൂഹ മാധ്യമത്തിലെ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള ആള്‍താമസ്സം ഇല്ലാത്ത വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പോലീസില്‍ പരാതി നല്‍കുമെന്ന് മനസ്സിലാക്കിയ ഇയാള്‍ മൊബൈല്‍ ഫോണ്‍് ഓഫ് ചെയ്ത് ഒളിവില്‍ പോകുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കരുനാഗപ്പള്ളി പോലീസ് ഇയാളെ പത്തനംതിട്ട ജില്ലയില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ ഷിഹാസ്, ഷമീര്‍, ഷാജിമോന്‍, എസ്.സിപിഓമാരായ ഹാഷിം, രാജീവ്, സീമ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement