കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് ആക്രമണം; പ്രതി പിടിയില്‍

Advertisement

കരുനാഗപ്പള്ളി: കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് ആക്രമണം നടത്തിയയാള്‍ പോലീസ് പിടിയിലായി. ഇടകുളങ്ങര, പാളാട്ടു പടിറ്റതില്‍, ഷിബു (42) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. തൊടിയൂര്‍ സ്വദേശിയായ സതീഷ്‌കുമാറിന്റെ ഭാര്യ, പ്രതിയായ ഷിബുവിന് കടം നല്‍കിയ പണം തിരികെ ചോദിച്ചിരുന്നു.
ഈ വിരോധത്തില്‍ സതീഷ്‌കുമാറിനെ ഇയാളുടെ വീടിന് മുന്നില്‍ വെച്ച് പ്രതി അസഭ്യം പറയുകയും അവിടെ കിടന്ന തടി കഷ്ണം ഉപയോഗിച്ചു മാരകമായി ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Advertisement