സിഒഎ ജില്ലാ സമ്മേളനം നാളെ തുടങ്ങും

Advertisement

കൊല്ലം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിഒഎ) 14-ാം സംസ്ഥാന സമ്മേളനം മാര്‍ച്ച് 2, 3, 4 തീയതികളില്‍ കോഴിക്കോട്ടുവെച്ച് ചേരുന്നതിന്റെ ഭാഗമായി സിഒഎ കൊല്ലം ജില്ലാ സമ്മേളനം നാളെ പത്തനാപുരത്ത് തുടങ്ങും. നാളെ വൈകിട്ട് 4ന്് പത്തനാപുരം പള്ളിമുക്ക് പോസ്റ്റ് ഓഫീസ് ജങ്ഷനില്‍നിന്ന് കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 11 മേഖലാകമ്മിറ്റികളില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്ര പൊതുസമ്മേളന വേദിയായ കല്ലുകടവില്‍ എത്തിച്ചേരും. സിഒഎ ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് എസ്. പിള്ള അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം നിര്‍വഹിക്കും. 14ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം പി. രാജീവ് നഗറില്‍ (ഹോട്ടല്‍ ഹൈലാന്റ്, കൊട്ടാരക്കര) നടക്കും. സിഒഎ സംസ്ഥാന ജന. സെക്രട്ടറി കെ. വി. രാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി മുരളീ കൃഷ്ണന്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത്. എസ്. പിള്ള, സംസ്ഥാന കമ്മിറ്റി അംഗം പി. സുരേഷ് ബാബു, കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി ടി. വിനോദ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

Advertisement