സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതിശക്തമായ എതിര്‍പ്പാണ് ഉയരുന്നത്…. കാരണമെന്തെന്ന് അറിയില്ലെന്ന് ഡോ. വന്ദനാ ദാസിന്റെ പിതാവ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാനെന്ന് പിതാവ് മോഹന്‍ദാസ്. മകളുടെ മരണത്തില്‍ സശയമുണ്ടെന്നും കൃത്യമായ അന്വേഷണത്തിന് പുറത്തുനിന്നുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും പിതാവ് മോഹന്‍ദാസ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. 20 തവണയാണ് സിബിഐ അന്വേഷണത്തിന്റെ കേസ് മാറ്റിവച്ചത്. ഇതുവരെ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഇരുപത് തവണയും ഞങ്ങള്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു. സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതിശക്തമായ എതിര്‍പ്പാണ് വരുന്നത്. അതിന്റെ കാരണം എന്താണെന്ന് അറിയുന്നില്ല. ഏകമകളുടെ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ കേരളത്തിന് പുറത്തുള്ള ഏജന്‍സി അന്വേഷിക്കണമെന്ന് പിതാവ് പറഞ്ഞു.

Advertisement