എക്സാലോജിക്ക് ഇടപാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്ക് എതിരെ രാഷ്ട്രീയ ആയുധമാക്കാൻ യുഡിഎഫ്

Advertisement

തിരുവനന്തപുരം . എക്സാലോജിക്ക് ഇടപാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്ക് എതിരെ രാഷ്ട്രീയ ആയുധമാക്കൻ യുഡിഎഫ്. അഞ്ചിന് ചേരുന്ന യുഡിഎഫിനെയോഗം ഇക്കാര്യം ചർച്ച ചെയ്യും. സംഭാവന വാങ്ങിയവരുടെ പട്ടികയിൽ മുന്നണിയിലെ തന്നെ നേതാക്കളുടെ പേരുകൾ ഉള്ള സാഹചര്യത്തിൽ കരുതലോടെ ആകും യുഡിഎഫ് നീക്കം.

എക്സാലോജിക്ക് ഇടപാടിൽ മുഖ്യമന്ത്രിക്കും മക്കൾക്കും എതിരെ മാത്യു കുഴൽ നടത്തിയ ഒറ്റയാൾ പോരാട്ടം ഏറ്റെടുക്കാൻ ആണ് യുഡിഎഫ് തീരുമാനം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധത്തിൽ ആക്കാനുള്ള ആയുധമായാണ് എസ് എഫ് ഐ ഒ അന്വേഷണത്തെ യുഡിഎഫ് നോക്കിക്കാണുന്നത്.പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് എതിരായ അന്വേഷണം ഗുരുതരമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. വിഷയം ഉയർത്തിക്കാട്ടി പ്രാദേശിക തലത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. അന്വേഷണം മകളുടെ കമ്പനിക്കെതിരെയാണെങ്കിലും പ്രതിപക്ഷത്തിന്റെ ലക്ഷ്യം മുഖ്യമന്ത്രിയാണ്.

അതേസമയം സിഎംആർഎല്ലിൽ നിന്ന് സംഭാവന വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട സാഹചര്യത്തിൽ കരുതലോടെ ആകും യുഡിഎഫ് നീക്കം. തിങ്കളാഴ്ച സീറ്റ് വിഭജന ചർച്ചകൾക്കായി ചേരുന്ന യുഡിഎഫ് യോഗം തുടർ നീക്കങ്ങൾ സംബന്ധിച്ചു ചർച്ച ചെയ്യും. പ്രതിപക്ഷ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് എൽഡിഎഫ് തീരുമാനം.

Advertisement