ഗവര്‍ണര്‍ കൊച്ചിയില്‍, കരിങ്കൊടിയുമായി എസ്എഫ്ഐ

Advertisement

കൊച്ചി. സെഡ് പ്ളസ് സുരക്ഷയോടെ കേരള ഗവര്‍ണര്‍ കൊച്ചിയില്‍. കളമശേരിയിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ എസ്.എഫ്.ഐ പ്രവർത്തകർ എത്തിയിരുന്നുഇവര്‍ വാഹനവ്യൂഹത്തില്‍ നിന്നും മാറി പ്രതിഷേധം നടത്തി. പൊലീസുമായി ഇന്നും പിടിവലി. പിരിഞ്ഞു പോയില്ലെങ്കിൽ അറസ്റ്റ് ചെയ്തു നീക്കുമെന്ന് പൊലീസ് പ്രതിഷേധിക്കാനെത്തിയവരെ അറിയിച്ചു

പ്രതിഷേധക്കാരെ തിരിച്ചയച്ചുവെങ്കിലും വീണ്ടും എത്തി യായിരുന്നു പ്രതിഷേധം. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ്ഖാന് Z+ കാറ്റഗറി സുരക്ഷയോടെയുള്ള ആദ്യ യാത്രയാണ് നടന്നത്.

ഗവർണറുടെ വാഹനത്തിനുള്ളിലും വാഹനവ്യൂഹത്തിന് മുന്നിലും പിന്നിലുമായി സിആർപിഎഫ് സുരക്ഷയൊരുക്കി
നെടുമ്പാശേരിയിൽ നിന്ന് റോഡ് മാർഗം കോസ്റ്റ് ഗാർഡ് ഗസ്റ്റ് ഹൗസിലേക്ക് എത്തിയ ഗവര്‍ണര്‍ രാത്രി തങ്ങുക ഗസ്റ്റ് ഹൗസിലാണ്. ഇതിനിടെ നിലമേല്‍ സംഭവത്തില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിച്ചത് എസ്എഫ്ഐക്ക് ആശ്വാസമായിട്ടുണ്ട്.

Advertisement