കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്,കാര്‍ തകര്‍ത്തു

Advertisement

വയനാട്. ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. മുള്ളൻകൊല്ലി സ്വദേശികളായ ഷെൽജൻ, ജ്യോതി പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാറ് ചേകാടി വനപാതയിൽ വച്ച് ആന ആക്രമിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. പരിക്കേറ്റ ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് ബൈക്ക് യാത്രികർക്ക് നേരെയും ആനയുടെ ആക്രമണം ഉണ്ടായിരുന്നു.

Advertisement