സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്…. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് വർദ്ധിച്ചത്

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി. ഗ്രാമിന് 30 രൂപ വർദ്ധിച്ച് 5,770 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നിരിക്കുന്നത്.
ആഗോള വിപണിയിലെ വില വർദ്ധനവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

Advertisement