തന്നെ നീക്കിയ നടപടി വിഭാഗീയം, സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജു

Advertisement

കൊച്ചി. സിപിഐയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും തന്നെ നീക്കിയ നടപടി വിഭാഗീയമെന്ന് എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജു . തനിക്കെതിരെ നടപടി വേണമെന്ന് വാശിപിടിച്ചത് നിലവിലെ ജില്ലാ സെക്രട്ടറിയാണ്.സാമ്പത്തിക ക്രമക്കേട് ആരോപണം തെളിയിക്കാൻ സാധിച്ചിട്ടില്ല എന്നും പി രാജു പറഞ്ഞു . കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു അച്ചടക്ക നടപടിയും ഒരാളെ ഇല്ലാതാക്കാൻ അല്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഇന്ന് പറഞ്ഞു

സാമ്പത്തിക തിരിമറിയുടെ പേരിൽ സിപിഐ നടപടി സ്വീകരിച്ച മുൻ ജില്ലാ സെക്രട്ടറി പി രാജുവാണ് തനിക്കെതിരായ നടപടി വിഭാഗീയതയുടെ ഭാഗമായി എന്ന വിശദീകരണവുമായി രംഗത്ത് എത്തിയത് .സിപിഐ ജില്ലാ സെക്രട്ടറിയാണ് തനിക്കെതിരായി നടപടി വേണമെന്ന വാശി പിടിച്ചത്

കണക്കുകളെല്ലാം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നതാണെന്നും കണക്കുകളിൽ യാതൊരു വ്യക്തതക്കുറവും ഇല്ലായിരുന്നു എന്നും പി രാജു പറഞ്ഞു. അതേസമയം നടപടി സ്വീകരിച്ചത് പാർട്ടിയാണെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ല എന്നും നിലവിലെ ജില്ലാ സെക്രട്ടറി കെ എം ദിനകരനും പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്ത് മൂല്യവും അച്ചടക്കവും നിർബന്ധമാണ് എന്നും പാർട്ടിയെടുക്കുന്ന അച്ചടക്ക നടപടി ഒരാളെയും ഇല്ലാതാക്കാൻ അല്ല എന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു

സാമ്പത്തിക തിരിമറിയുടെ പേരിൽ പി രാജുവിനെതിരെ സ്വീകരിച്ച നടപടിക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട് എന്നും നീതി ലഭിക്കും എന്നാണ് പ്രതീക്ഷ എന്നും പി രാജു വിശദീകരിച്ചു.

Advertisement