നിമിഷ തമ്പി കൊലക്കേസ്, പ്രതി ബിജു മൊല്ലയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്

Advertisement

കൊച്ചി.നിമിഷ തമ്പി കൊലക്കേസിൽ പ്രതി ബിജു മൊല്ലയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. പറവൂർ അഡീഷണൽ സെഷൻസ് കോടതിയാണ് ഇരട്ട ജീവപര്യന്തം ഉൾപ്പെടെ 54 വർഷം തടവിന് ശിക്ഷിച്ചത്. പ്രതി യാതൊരു ദയയ്ക്കും അർഹനല്ല എന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു . കേസിൽ അപ്പീൽ പോകുന്ന കാര്യം ആലോചിച്ച തീരുമാനമെടുക്കുമെന്ന് പ്രോസിക്യൂഷനും നിമിഷയുടെ പിതാവ് തമ്പിയും വ്യക്തമാക്കി

2018 ജൂലൈ 30നാണ് മോഷണ ശ്രമത്തിനിടെ നിമിഷാതമ്പി എന്ന 18 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ കേസിലാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം ഉൾപ്പെടെ 54 വർഷം കഠിനതടവിന് പറവൂർ അഡീഷണൽ സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിച്ചത് .യാതൊരു ശിക്ഷ ഇളവിനും പ്രതി അർഹൻ അല്ല എന്ന് കോടതി പറഞ്ഞു.

വധശിക്ഷയാണ് പ്രതീക്ഷിച്ചത് എന്നും അപ്പീൽ പോകുന്ന കാര്യം ആലോചിച്ചു തീരുമാനമെടുക്കുമെന്നും നിമിഷയുടെ പിതാവ് തമ്പിയും വ്യക്തമാക്കി

ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കോടതിക്ക് മുന്നിൽ കൃത്യമായി അവതരിപ്പിക്കാൻ ആയതാണ് പ്രതിയുടെ ശിക്ഷ ഉറപ്പാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഉദയഭാനു

കേസിലെ പ്രതി ബിജു മൊല്ല ക്രിമിനൽ കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ്. 9 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ മാതാപിതാക്കൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് . ശിക്ഷാവിധി കേൾക്കാനായി കൊല്ലപ്പെട്ട നിമിഷയുടെ ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു

Advertisement