സിപിഎം പ്രതിഷേധത്തിനിടെ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലപ്പുറത്ത് കോണ്‍ഗ്രസ് പരിപാടിക്ക്

Advertisement

മലപ്പുറം. സിപിഎം പ്രതിഷേധത്തിനിടെ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലപ്പുറത്തെത്തും. പൊന്നാനി
എരമംഗലത്ത് മുൻ കോൺഗ്രസ് നേതാവ് മോഹനൻ അനുസ്മരണ പുരസ്കാര ചടങ്ങിൽ ആണ് പങ്കെടുക്കുക.ഗായകൻ എംജി ശ്രീകുമാറിന് ഗവർണർ പുരസ്കാരം സമ്മാനിക്കും. കോൺഗ്രസ് നേതാവ് വി എം സുധീരൻ അധ്യക്ഷൻ ആകുന്ന പരിപാടിയിൽ രമേശ് ചെന്നിത്തലയാണ് മുഖ്യാതിഥി.
ഇ ടി മുഹമ്മദ് ബഷീർ എംപി, പി നന്ദകുമാർ എംഎൽഎ തുടങ്ങിയ നേതാക്കൾക്കും ക്ഷണമുണ്ട്.
കോൺഗ്രസ് നേതാവിന്റെ അനുസ്മരണ പരിപാടിയിൽ ഗവർണർ പങ്കെടുക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പരസ്യമായി രംഗത്ത് വന്നിരുന്നു.രാവിലെ 11 മണിക്കാണ് പുരസ്കാര വിതരണം.

Advertisement