മദ്യപിച്ചെത്തിയ മകൻ മാതാവിൻ്റെ കൈ തല്ലി ഒടിച്ചു

പത്തനംതിട്ട. റാന്നിയിൽ മദ്യപിച്ചെത്തിയ മകൻ മാതാവിൻ്റെ കൈ തല്ലി ഒടിച്ചു.റാന്നി തട്ടക്കാട് സ്വദേശിനി സരോജിനി യുടെ  കൈയാണ് മകൻ തല്ലിയൊടിച്ചത്. മകൻ വിജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിയ്ക്കടിമപ്പെട്ട അടിമപ്പെട്ട വിജേഷ് സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സരോജിനിയെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു – പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അറസ്റ്റിലായ മകൻ വിജേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Advertisement