വണ്ടിപ്പെരിയാർ പീഡനക്കേസിലെ പെൺകുട്ടിയുടെ പിതാവിനെ കുത്തിയത് കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയെന്ന് എഫ്ഐആര്‍,സ്ത്രീജ്വാലയിൽ പങ്കെടുത്തത് ആയിരങ്ങൾ

Advertisement

ഇടുക്കി.വണ്ടിപ്പെരിയാർ പീഡനക്കേസിലെ പെൺകുട്ടിയുടെ പിതാവിനെ കുത്തിയത് കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയെന്ന് എഫ്ഐആര്‍. പ്രതി പാൽരാജിനെ റിമാൻഡ് ചെയ്തു. പോലീസിന് സുരക്ഷ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് പീരുമേട് എംഎല്‍എ
വാഴൂർ സോമൻ പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ നടത്തിയ സ്ത്രീജ്വാലയിൽ പങ്കെടുത് ആയിരങ്ങൾ. കരിങ്കടലായി വണ്ടിപ്പെരിയാറിലെ കോൺഗ്രസ്‌ സ്ത്രീജ്വാല. കുറ്റാരോപിതൻ രക്ഷപെട്ടതിന്
പിന്നിൽ സിപിഎം ബന്ധം മാത്രമാണ് മാനദണ്ഡമെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

പെൺകുട്ടിയുടെ കുടുംബത്തിന് നേരെ നടന്നത് യു പി മോഡൽ ആക്രമണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ പീരുമേട് എംഎല്‍എ വാഴൂർ സോമൻ തള്ളി.

അനാവശ്യമായി പ്രകോപനം ഉണ്ടാക്കി പാൽരാജ് പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്നാണ് പോലീസ് കണ്ടെത്തൽ.
വധശ്രമം ഉൾപ്പടെ ചുമത്തിയ പ്രതിയെ പീരുമേട് കോടതി റിമാൻഡ് ചെയ്തു. അതേസമയം ആദ്യം ആക്രമിച്ചത് പെൺകുട്ടിയുടെ പിതാവ് ആണെന്ന് പാൽരാജിന്റെ കുടുംബം ആരോപിച്ചു.

Advertisement