സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനെസ് പാര്‍ക്ക് സ്ഥാപിക്കും

Advertisement

തിരുവനന്തപുരം . സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനെസ് പാര്‍ക്ക് സ്ഥാപിക്കാന്‍ തദ്ദേശഭരണ വകുപ്പിന്റെ തീരുമാനം. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പാര്‍ക്ക് ഒരുങ്ങും. മാസത്തില്‍ ഒരു ദിവസം കലാപരിപാടികള്‍ ഉള്‍പ്പെടെ ഹാപ്പിനെസ് ഡേ ആയി ആഘോഷിക്കും.

ജനങ്ങളുടെ വിരസത ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തീരുമാനം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ പാര്‍ക്കിനായി 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്തണം. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങള്‍ ഇതിനായി ഉപയോഗിക്കാന്‍ മുന്‍ഗണന നല്‍കണം. ഭൂമി വാങ്ങി പാര്‍ക്കാക്കുന്നതിന് വികസനഫണ്ടും തനത് ഫണ്ടും ഉപയോഗിക്കാം. സ്പോണ്‍സര്‍ഷിപ്പിലൂടെയും ഫണ്ട് ശേഖരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. കലാപരിപാടികളും ഫുഡ്ഫെസ്റ്റിവലും ഉള്‍പ്പെടെ ഒരുക്കി മാസത്തില്‍ ഒരു ദിവസം ഹാപ്പിനസ് ഡേ ആഘോഷിക്കണം. പാര്‍ക്കില്‍ ഇരിപ്പിടവും വ…

Advertisement