വണ്ടിപ്പെരിയാർ പോക്സോ കേസ് വിധി,പോലീസ് വീഴ്ച ആരോപിച്ച് പ്രതിഷേധം ശക്തം

Advertisement

ഇടുക്കി.വണ്ടിപ്പെരിയാർ പോക്സോ കേസ് വിധിക്ക് പിന്നാലെ പോലീസ് വീഴ്ച ആരോപിച്ച് പ്രതിഷേധം ശക്തം. ഇടുക്കിയിലും തിരുവനന്തപുരത്തും യുവമോർച്ചയും മഹിളാ കോൺഗ്രസും നടത്തിയ പ്രതിഷേധം സംഘർഷഭരിതമായി. സിപിഐഎം ബന്ധമാണ് പ്രതി രക്ഷപെടാൻ കാരണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു.

വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് പിന്നാലെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെയാണ് പോലീസും പ്രവർത്തകരുമായി സംഘർഷം ഉണ്ടായത്.തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും സംഘർഷം ഭരിതമായി.

വാളയാർ കേസിലും വണ്ടിപ്പെരിയാർ കേസിലും പ്രതികൾ സിപിഎമ്മുകാരയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആരോപിച്ചു.

ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനത്തെ തുടർന്നാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് കെ സുധാകരൻ ആരോപിച്ചു. സിബിഐ അന്വേഷണം നടത്തണം

കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും വണ്ടിപ്പെരിയാർ കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു

Advertisement