എസ് എഫ് ഐ പ്രതിഷേധങ്ങളെ വകവെയ്ക്കാതെ ഗവർണർ, ക്യാമ്പസിനുള്ളിൽ കയറാൻ സമ്മതിക്കില്ലെന്ന് എസ് എഫ് ഐ

കോഴിക്കോട്.എസ് എഫ് ഐ പ്രതിഷേധങ്ങളെ വകവെയ്ക്കാതെ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. വെല്ലുവിളി ഏറ്റെടുത്തത് കൊണ്ടാണ് താമസത്തിനായി സർവകലാശാല തെരെഞ്ഞെടുത്തതെന്നും ഗവർണർ. ചാൻസിലറെ ക്യാമ്പസിനുള്ളിൽ കയറാൻ സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ച എസ് എഫ് ഐ. സർവകലാശാല മാർച്ച് സംഘടിപ്പിക്കുമെന്നും സൂചന.

പ്രതിഷേധങ്ങളെ വെല്ലുവിളിച്ച് സർവകലാശാലയിൽ കയറുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ. പരിപാടികളെല്ലാം നിശ്ചയിച്ച പോലെ നടക്കുമെന്നും, വേണ്ടി വന്നാൽ കാറിന് പുറത്തിറങ്ങുമെന്നും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ…

ചാൻസിലർ ഗോ ബാക്ക് മുദ്രാവാക്യങ്ങളോടെ സർവകലാശാല കവാടത്തിൽ കറുത്ത ബാനറുകൾ ഉയർന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ ഇന്നലെ രാത്രി തന്നെ ബോയ്സ് ഹോസ്റ്റലിൽ ഇടം പിടിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഗവര്‍ണറെ കണ്ട് ഓടി എന്ന ആക്ഷേപം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് എസ്എഫ്ഐ.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ ഇറക്കി ഗവർണറെ തടയാനും എസ് എഫ് ഐ പദ്ധതിയിടുന്നുണ്ട്. അത്രശുഭകരമല്ലാത്ത നടപടിയാണെങ്കിലും സിപിഎമ്മില്‍ നിന്നോ ഇടതുനേതൃത്വത്തില്‍ നിന്നോ സമരക്കാരെ പിന്തിരിപ്പിക്കാനോ, ആവേശം കെടുത്തുവാനോ നീക്കമില്ലെന്നത് ആശങ്കയാണ്.

തിങ്കളാഴ്ച കാലിക്കറ്റ് സർവകലാശാല സനാതന ധർമ്മ പീഠം ചെയർ നടത്തുന്ന പരിപാടി നിശ്ചയിച്ച പോലെ നടക്കുമെന്ന് സംഘാടകർ പറയുന്നു.

മലപ്പുറം എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലാണ് സർവകലാശാലയിലെ സുരക്ഷ. കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കാനും സാധ്യത ഉണ്ട്..

Advertisement