കാട്ടാന ശല്ല്യം കൊണ്ട് പൊറുതി മുട്ടിയ ധോണി നിവാസികൾക്ക് ഇപ്പോള്‍ പുലി പേടിയില്‍ പുറത്തിറങ്ങാന്‍ വയ്യാത്തനില

പാലക്കാട്.കാട്ടാന ശല്ല്യം കൊണ്ട് പൊറുതി മുട്ടിയ ധോണി നിവാസികൾക്ക് ഇപ്പോള്‍ പുലി പേടിയില്‍ പുറത്തിറങ്ങാന്‍ വയ്യാത്തനില. ധോണിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയാണ് പുലിയുടെ സാന്നിധ്യം.ചേറ്റിൽവെട്ടിയ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് പുലിയുടെ കാൽപാടുകൾകണ്ടത്.സമീപത്തെ വീട്ടിലെ വളർത്ത് നായയെ പുലി പിടിച്ചു.


പുലർച്ചെ നാലുമണിയോടെ ചേറ്റിൽവെട്ടിയ ഭഗവതി ക്ഷേത്രത്തിന് സമീപം ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. പുലർച്ചെ നായയുടെ അസാധാരണമായ കുര കേട്ടെന്നും പിന്നീട് സമീപത്ത് തന്നെ പുലിയുടെ കാൽപ്പാടുകൾ കണ്ടെന്നും നാട്ടുകാർ പറയുന്നു

പ്രദേശത്ത് മാനുകൾ ഇറങ്ങുന്നത് മൂലം പുലി എത്താനുള്ള സാധ്യത കൂടുതലാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ ആർആർടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ കാൽപ്പാടുകൾ പുലിയുടെ തന്നെയെന്ന് സ്ഥിരീകരിച്ചു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് രാത്രികാല പെട്രോളിംഗ് കൂടുതൽ ശക്തമാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

Advertisement