ദേശിംഗനാടിന്റെ സംസ്‌കാരവും പൈതൃകവും സമന്വയിപ്പിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

കൊല്ലത്തു നടക്കുന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ദേശിംഗനാടിന്റെ സംസ്‌കാരവും പൈതൃകവും സമന്വയിപ്പിക്കുന്ന ലോഗോയുടെ പ്രകാശനം ഇന്ന് രാവിലെ 10.30ന് നിയമസഭ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ കേരള നിയമസഭയിലുള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ്. എസ്, പൊതു വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, കലോത്സവ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനുവരി 4 മുതല്‍ 8 വരെയാണ് കൗമാര മേള അരങ്ങേറുന്നത്.

Advertisement