ഗവർണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന്;മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണം

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്നും ആഘോഷവും ഇന്ന് വൈകിട്ട് രാജ് ഭവനിൽ നടക്കും. സർക്കാറുമായുള്ള കൊമ്പുകോർക്കലിനിടയിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. എന്നാൽ, സി.പി.​ഐ സംസ്ഥാന ​ സെക്രട്ടറി കാനം രാജേന്ദ്ര​ൻ്റെ വിയോഗത്തെ തുടർന്ന് നിർത്തിവെച്ച നവകേരള സദസ് ഇന്ന് ഉച്ചക്ക് രണ്ടിന് പുനരാരംഭിക്കും. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും എത്താന്‍ പ​ങ്കെടുക്കാനിടയില്ല. ഇതെസമയം, പ്രതിപക്ഷ നേതാക്കളും, ഉദ്യോഗസ്ഥരും മത മേലധ്യക്ഷന്മാരും ഗവർണർ നടത്തുന്ന വിരുന്നിൽ സംബന്ധിച്ചേക്കും.

Advertisement