ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു

Advertisement

വയനാട്. വെണ്ണിയോട് കല്ലട്ടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു . മാടക്കുന്ന വടക്കേവീട്ടിൽ കേളുകുട്ടിയുടെ വീടാണ് തകർന്നത്. വീട്ടിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി

ഇന്ന് രാവിലെ 7:40നാണ് വൻ പൊട്ടിത്തെറി ഉണ്ടായത്. കേളുവിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ബന്ധുവായ ചന്തു തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ ഗ്യാസ് പുറത്തേക്ക് തള്ളിവന്നു. കേളുവിന്റെ ഭാര്യ ശാന്തയെ മാറ്റിയശേഷം ചന്തു പുറത്തിറങ്ങിയപ്പോഴേക്കും ഉഗ്രസ്ഫോടനം ഉണ്ടായി.

വീടിൻറെ മേൽക്കൂരയടക്കം പിൻഭാഗം പൂർണ്ണമായും തകർന്നു . സാധനസാമഗ്രികൾ എല്ലാം നശിച്ച നിലയിലാണ്. ജനലുകൾ ചിതറിത്തെറിച്ചു.

പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കി

Advertisement