പഞ്ചാബിലെ ഫാക്‌ടറിയിലുണ്ടായ വാതകചോർച്ച ,2 കുട്ടികൾ ഉൾപ്പടെ 11 പേർ മരിച്ചു

Advertisement

പഞ്ചാബ്: പഞ്ചാബിലെ ലുധിയാനയിലെ ഫാക്‌ടറിയിലുണ്ടായ വാതകചോർച്ച അപകടത്തിൽ 2 കുട്ടികൾ ഉൾപ്പടെ 11 പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നിരവധി പേർ ഫാക്‌ടറിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ര‍ക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെ ലുധിയാനിലെ ഷേർപൂർ ചൗകിലായിരുന്നു സംഭവം. ഗ്യാസ് ചോർച്ചയുണ്ടായത് ഗോയൽ മിൽക് പ്ലാന്‍റിലെ ശീതീകരണിയിൽ നിന്നാണ്. ഫാക്‌ടറിക്ക് 300 മീറ്റർ ചുറ്റളവിലുളളവർക്ക് ശ്വാസതടസം അനുഭവപ്പെട്ടു. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. ഡോക്‌ടർമാർ ഉൾപ്പടെയുള്ള രക്ഷാദൗത്യസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.

Advertisement