ഗ്രൈൻഡിങ് വീൽ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

പാലക്കാട്.ഗ്രൈൻഡിങ് വീൽ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. വാണിയംകുളം പനയൂരിൽ ഇരുമ്പ് കമ്പനിയിലെ ഗ്രൈൻഡിങ് വീൽ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു.കമ്പനിയിലെ ജീവനക്കാരനായ ഷൊർണ്ണൂർ സ്വദേശി മുനിയാണ്ടിയാണ് മരിച്ചത്

മൂർച്ച കൂട്ടുന്നതിനിടെ കൈക്കോട്ട് ഗ്രൈൻഡിങ് വീലിന് ഉള്ളിൽ കുടുങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.ഉഗ്ര ശബ്ദം കേട്ട് സമീപത്തെ മറ്റൊരു കമ്പിനിയിലുണ്ടായിരുന്ന തൊഴിലാളികൾ ഓടിയെത്തിയപ്പോഴാണ്
മുനിയാണ്ടിയെ പരിക്ക് പറ്റിയ നിലയിൽ കണ്ടെത്തിയത്.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisement