പത്തനംതിട്ട സി പി ഐ യിൽ പുതിയ കലാപം: പരാതിക്കാരിക്കെതിരെ സൈബർ ആക്രമണം; ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി

Advertisement

പത്തനംതിട്ട:അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാരോപിച്ച്
സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എ പി ജയനെ നീക്കിതുമായി ബന്ധപ്പെട്ട പരാതി നൽകിയ ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മയ്ക്ക് നേരെ സൈബർ ആക്രമണമെന്ന് പരാതി. പാർട്ടിക്കകത്തും പുറത്തുമുള്ളവർ ഒരുപോലെ ആക്രമിക്കുന്നതായി ജില്ലാ പോലീസ് സൂപ്രണ്ടിന് ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിൽ പറയുന്നു .സ്ത്രീത്വത്തെ പോലും അപമാനിക്കുന്ന തരത്തിലാണ് പല പോസ്റ്റുകളുമെന്നും പരാതിയിൽ പറയുന്നു.
എ പി ജയന്റെ അടൂരിലെ ഫാമിനെ കുറിച്ചാണ് ശ്രീന ദേവി പാർട്ടിക്ക് പരാതി നൽകിയത്.
അനധികൃതമായി സർക്കാർ പണം കൈപ്പറ്റി പഞ്ചായത്തിനെ ദുരുപയോഗം ചെയ്തു കൊണ്ടാണ് ഫാം പ്രവർത്തിക്കുന്നതെന്ന് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇത് അന്വേഷിക്കാൻ സിപിഐ സംസ്ഥാന സമിതി അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. ആരോപണങ്ങൾ കൃത്യമാണെന്ന് അന്വേഷണ കമ്മീഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
മുല്ലക്കര രത്‌നാകരന് പകരം ചുമതല നൽകിയിട്ടുണ്ട്. മുല്ലക്കര കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തിയിരുന്നു.
ഇതിനിടെ
സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി ഓഫീസ് സെക്രട്ടറി പോയത് കാരണം കമ്മറ്റികൾക്കായി എത്തിയവർ പുറത്ത് നിൽക്കേണ്ടി വന്ന സാഹചര്യം ഉണ്ടായി.
പാർട്ടി നടപടിയെടുത്ത ജില്ലാ സെക്രട്ടറി എപിജയന്റെ അനുകൂലിയാണ് ഓഫീസ് സെക്രട്ടറി .
ഓഫീസ് തുറക്കാനാകാത്തതിനാൽ എ ഐ വൈ എഫ് ജില്ലാ എക്സിക്യൂട്ടീവ് നടന്നത് ജോയിൻ കൗൺസിൽ ഓഫീസിൽ ആയിരുന്നു.
രണ്ട് മണിക്കൂറിനു ശേഷം പിറകിലെ കോൺഫറൻസ് ഹാളിന്റെ ചാവി എത്തിച്ചു.
വിഭാഗീയതയുമായി ബന്ധമില്ലെന്ന് എപി ജയൻ വിഭാഗത്തിന്റെ വിശദീകരണം വന്നുവെങ്കിലും പെരിങ്ങനാട്ടെ കൂട്ടരാജി അടക്കം പ്രശ്നങ്ങൾ തുടരുകയാണ്.
പത്തനംതിട്ടയിലെ പാർട്ടിയുടെ ഇന്നത്തെ അവസ്ഥയിൽ മാനസികമായി വേദനിക്കുന്ന ഒട്ടേറെപ്പേരുണ്ട് .വൈ തോമസ്, എം സുകുമാ പിള്ള, മുണ്ടപ്പള്ളി തോമസ് എന്നിവർ സമീപകാലങ്ങളിൽ പാർട്ടിയെ നയിച്ചപ്പോൾ ഇല്ലാതിരുന്ന വിഭാഗിയതയും, ഗ്രൂപ്പിസവും കണ്ട് വേദനിക്കുന്നവർ സംസ്ഥാന നേതൃത്വത്തിൻ്റെ പുതിയ നീക്കങ്ങൾ ശ്രദ്ധിക്കുകയാണ്.

Advertisement