സി പി ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിട്ടു

പത്തനംതിട്ട : സി പി ഐ ജില്ലാ കമ്മിറ്റി ഓഫിസ് എ പി ജയൻ അനുകൂലി പൂട്ടിയിട്ടു.

സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി ആണ് ഓഫീസ് സെക്രട്ടറി പോയത്.കമ്മറ്റികൾക്കായി എത്തിയവർ പുറത്ത് നിൽക്കേണ്ടി വന്നു.

ഓഫീസ് സെക്രട്ടറി കോയമ്പത്തൂർ പോയെന്ന് വിശദീകരണം.

പാർട്ടി നടപടിയെടുത്ത ജില്ലാ സെക്രട്ടറി എപിജയന്റെ അനുകൂലിയാണ് ഓഫീസ് സെക്രട്ടറി എന്നതിനാൽ ഈ വിശദീകരണം ആരും വിശ്വസിക്കുന്നില്ല.

ഓഫീസ് തുറക്കാനാകാത്തതിനാൽ എ ഐ വൈ എഫ് ജില്ലാ എക്സിക്യൂട്ടീവ് നടന്നത് ജോയിൻ കൗൺസിൽ ഓഫീസിൽ

രണ്ട് മണിക്കൂറിനു ശേഷം പിറകിലെ കോൺഫറൻസ് ഹാളിന്റെ ചാവി എത്തിച്ചു

സിപിഐ ജില്ലാ നേതാക്കളും സ്ഥലത്തെത്തി.
എ പി ജയനെതിരായ നടപടിക്ക് പിന്നാലെയാണ് ഞായറാഴ്ച ഓഫീസ് തുറക്കാത്തത് .

വിഭാഗീയതയുമായി ബന്ധമില്ലെന്ന് എപി ജയൻ വിഭാഗത്തിന്റെ വിശദീകരണം വന്നുവെങ്കിലും പെരിങ്ങനാട്ടെ കൂട്ടരാജി അടക്കം പ്രശ്നങ്ങൾ തുടരുകയാണ്.

Advertisement