പേരുദോഷം മാറ്റും, യൂത്ത് മാർച്ചു മായി ലീഗ്

മലപ്പുറം.കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി മുസ്‌ലിം ലീഗ്.
ഇടതുപക്ഷത്തോട് ലീഗ് മൃദു സമീപനം സ്വീകരിക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെ യൂത്ത് മാർച്ച് നടത്തുകയാണ് ലീഗ്.ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന യൂത്ത് മാർച്ചിലൂടെ സംഘടനയെ ശക്തിപ്പെടുത്തുക കൂടിയാണ് ലക്ഷ്യം

ദുർഭരഭരണത്തിനും വിദ്വേഷത്തിനും എതിരെ എന്ന മുദ്യാവാക്യം ഉയർത്തിയാണ് യൂത്ത് മാർച്ച്.ആയിരങ്ങളെ പങ്കെടുപ്പിച്ചു മണ്ഡലം അടിസ്ഥാനത്തിൽ ആണ് ജാഥ.

മുന്നണി മാറ്റ സാധ്യതകളെ തള്ളുന്ന പാർട്ടി നിലപാട് നേതാക്കൾ വേദികളിൽ ആവർത്തിച്ചു വിശദീകരിക്കുന്നുണ്ട്.
ഇടതു പക്ഷത്തോട് ലീഗിന് മൃദു സമീപനമെന്ന ആക്ഷേപങ്ങൾക്ക് രൂക്ഷമായ ഇടത് വിമർശനമാണ് മറുപടി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനയെ ശാഖാ തലം മുതൽ ചലിപ്പിക്കുക കൂടിയാണ് മാർച്ചിന്റെ ലക്ഷ്യം.മലപ്പുറം ജില്ലയിൽ വഴിക്കടവ് മുതൽ
പൊന്നാനി വരെ 20 ദിവസം നീണ്ടു നിൽക്കുന്ന യൂത്ത് മാർച്ച് 350 കിലോമീറ്ററോളമാണ് കാൽനടയായി സഞ്ചരിക്കുന്നത്

Advertisement