കുസാറ്റില്‍ വിധി ചവിട്ടിമെതിച്ചത് പാവപ്പെട്ട വീടിന്‍റെ ഏക പ്രതീക്ഷ

Advertisement

പാലക്കാട് . പാവപ്പെട്ട വീടിന്‍റെ ഏക പ്രതീക്ഷ യാണ് കുസാറ്റില്‍ വിധി ചവിട്ടിമെതിച്ചത്, അടുത്തുള്ളവരുമായെല്ലാം വളരെ അടുപ്പം വച്ചുപുലർത്തിയിരുന്ന ആല്‍ബിന്‍റെ വിയോഗം,നാടിന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ഉടൻ നല്ല ഒരു ജോലി കിട്ടുമെന്ന ഉറപ്പ് ആൽബിൻ മാതാവിന് നൽകിയിരുന്നു,അതിനുള്ള സജീവ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത വിയോഗം. നാടിന്റെ തേങ്ങൽ അടങ്ങിയിട്ടില്ല ഇനിയും.

പഠനം കഴിഞ്ഞ് ജോലിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മരണം ആൽബിനെ കവർന്നെടുത്തത്.സാമ്പത്തികമായി പ്രയാസങ്ങൾ നേരിട്ടിരുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ആൽബിൻ.ടാപ്പിംഗ് തൊഴിലാളിയാണ് പിതാവ് ജോസഫ്.മൈലംപുള്ളി സെന്റ് മേരിസ് പള്ളിയിൽ വിടവങ്ങൽ ചടങ്ങുകൾ പൂർത്തിയാക്കി പള്ളി സെമിത്തെരിയിൽ സംസ്ക്കാരചടങ്ങുകൾ നടന്നു


Advertisement