റോബിൻ ബസിന് ഇന്നും പിഴയിട്ടു,പിന്നാലെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തു

Advertisement

പത്തനംതിട്ട.സ്റ്റേജ് ഗ്യാരേജ് ആക്ട് ലംഘിച്ച് അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുമായി സർവീസ് തുടർന്ന റോബിൻ ബസിന് ഇന്നും പിഴയിട്ടു. കേരള മോട്ടോർ വാഹന വകുപ്പ് പിഴ ഇട്ടതിനു പിന്നാലെ അതിർത്തിയിൽ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുക്കുകയും ചെയ്തു. പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ ബസ് പിടിച്ചെടുത്തത്. എന്നാൽ കേരളസർക്കാർ തമിഴ്നാട് സർക്കാരിന് ഉപയോഗിച്ച് വേട്ടയാടുന്നു എന്നായിരുന്നു ഗിരീഷിന്റെ പ്രതികരണം. അതേസമയം ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് പ്രകാരമുള്ള സർവീസ് പൊതുഗതാഗത തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ .


പത്തനംതിട്ടയിൽ നിന്നും സർവീസ് ആരംഭിച്ച ബസ്സിന് തൊടുപുഴയിൽ കരിങ്കുന്നത്തെത്തിയപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് പിഴ ഇട്ടത്. 7500 രൂപ പിഴ ചുമത്തി വിട്ടയച്ച ബസ്സിൽ പിന്നീട് ഒരിടത്തും കേരള മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയില്ല. കോയമ്പത്തൂർ ചാവടിയിൽ വച്ച് ബസ് തടഞ്ഞ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് ഗാന്ധിപുരം സെൻട്രൽ ആർ ടി ഒ ഓഫീസിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. കേരള സർക്കാർ തമിഴ്നാട് സർക്കാരിന്റെ സഹായത്തോടെ വേട്ടയാടുന്നു എന്ന് ബസ് ഉടമ റോബിൻ ഗിരീഷ്.
അതേസമയം വിദ്യാർത്ഥികൾക്ക് കൺസഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്ന് ഗിരീഷ് പറഞ്ഞു.


ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് പ്രകാരം സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ സർവീസാരം നിലവിൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉൾപ്പെടെ ഇല്ലാതാകും. തോന്നുന്നത് പോലെ ടിക്കറ്റ് നിരക്കും സമയവും റൂട്ടും നിശ്ചയിക്കാൻ കഴിയുമെന്നതാണ് പെർമിറ്റിന്റെ അപാകത.

Advertisement