കുൽഗാം ഏറ്റുമുട്ടലിൽ 5 ലഷ്കർ- ഇ -തൊയ്ബ ഭീകരരെ സൈന്യം വധിച്ചു

Advertisement

കശ്മീർ. കുൽഗാം ഏറ്റുമുട്ടലിൽ 5 ലഷ്കർ- ഇ -തൊയ്ബ ഭീകരരെ വധിച്ച് സൈന്യം.ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.സൈനിക നടപടി കുൽഗാമിലെ സാംനോ മേഖലയിൽ പുരോഗമിക്കുന്നു.34 രാഷ്ട്രീയ റൈഫിൾസ് സേനയും 9 പാര കമാൻഡോസും പോലീസും സിആർപിഎഫും സംയുക്തമായി ചേർന്നാണ് ഏറ്റുമുട്ടൽ നടത്തുന്നത്.സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ വെടിവെപ്പ് ഇപ്പോഴും തുടരുന്നു.ഓപ്പറേഷൻ അവസാനഘട്ടത്തിൽ ആണെന്ന് സൈന്യം അറിയിച്ചു.കഴിഞ്ഞ ബുധനാഴ്ച ഉറി സെക്ടറിലെ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് കുൽഗാമിൽ ഇന്നലെ ഉച്ചയോടു കൂടി ഭീകരരുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്

Advertisement